
തവിഞ്ഞാല്‍ സെന്റ് തോമസ് യു.പി. സ്കൂള്‍ ...ഇവിടെ ആണെന്റെ പ്രാഥമിക വിദ്യാഭ്യാസം. ഇത് പുതിയ ചിത്രമാണ് ...മരത്തിനു താഴെ ആ സിമന്റ് ബെഞ്ച് പണ്ട് ഉണ്ടായിരുന്നില്ല ..കരിങ്കല്ലുകള്‍ ഇപ്പോഴും അത് പോലെ. എന്റെയും കൂട്ടുകാരുടെയും കൈ -കാല് മുട്ടുകളുടെ തോലുരഞ്ഞ അതേ ചരല് കല്ലുകള്‍ ...എന്നെ അക്ഷരങ്ങള്‍ പടിപിച്ച റോസക്കുട്ടി ടീച്ചര്‍, ശോശാമ്മ ടീച്ചര്‍ , ജോയ് സാര്‍, ഐപ് സാര്‍ ..അടിക്കുന്ന തോമസ് സാര്‍ , മലയാളം വാദ്യാര് മാധവന് മാസ്റര്‍ ...എന്നിവരെ സ്മരിക്കുന്നു..
പള്ളിയോടു ചേര്‍ന്നാണ് സ്കൂള്‍ ...അപ്പോള്‍ ഓര്‍മ്മകളില്‍ പള്ളി പെരുന്നാളും ആ
ദിവസങ്ങളില്‍ മാത്രം കാണുന്ന പ്രത്യേകമായ പലഹാരങ്ങളും ..തോരണങ്ങളും ...
നാലാം ക്ലാസ് മുതല്‍ 'ബി' ഡിവിഷനില്‍ ആണ് ഞാന്‍ പഠിച്ചതെന്ന് ഓര്‍മയുണ്ട് ..അന്നിറങ്ങിയ ഒരു സിനിമ മാത്രം മനസ്സില്‍ തങ്ങി നില്ക്കുന്നു പത്മരാജന്റെ ' കൂടെവിടെ '- ഒരു പള്ളി പെരുന്നാളിന് അതിലെ 'പൊന്നുരുകും പൂക്കാലം' എന്ന ഗാനം പാടാന്‍ ഗാന മേളക്കാര് റിഹേഴ്സല്‍ നടത്തിയത് എന്റെ ആറ്-ബി ക്ലാസ്സിലായിരുന്നു .